
*ഇനി ടിസി ഇല്ലെങ്കിലും സ്കൂൾ മാറാം; പുതിയ ഉത്തരവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.*
പൊതുവിദ്യാലയങ്ങളിൽ ഓരോ വർഷവും വിദ്യാർഥികളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ പുതിയ നീക്കവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.
അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാർഥികളെ എത്തിക്കാനാണ് നടപടി. അതിൻ്റെ ഭാഗമായി രണ്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) ഇല്ലാതെ സ്കൂളുകളിൽ ചേർക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
കുട്ടികൾ സ്കൂൾ മാറി പോകുന്നത് ഒഴിവാക്കാനായി ടിസി നൽകാത്ത ചില അൺ എയ്ഡഡ് വിദ്യാലയങ്ങൾക്ക് തിരിച്ചടിയാണ് പുതിയ ഉത്തരവ്.
രണ്ടാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക്, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനമാക്കി പ്രവേശനം നൽകാം എന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്.
ഒൻപത്, പത്ത് ക്ലാസുകളിൽ വയസ്സിൻ്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിൽ കുട്ടികളെ സ്കൂളുകളിൽ ചേർക്കാം.
പ്രവേശന പരീക്ഷയ്ക്കായി വകുപ്പ് തയ്യാറാക്കുന്ന ചോദ്യക്കടലാസ് ഉപയോഗിച്ച് വിദ്യാഭ്യാസ ഓഫീസറുടെ മേൽനോട്ടത്തിൽ പരീക്ഷ നടത്തണമെന്നാണ് ഉത്തരവ്.
കഴിഞ്ഞ അധ്യയനവർഷം അൺ എയ്ഡഡ് മേഖലയിൽ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ഉണ്ടായിരുന്നത് 3,55,967 വിദ്യാർഥികളാണ്. ......
പാലത്തിലെ കുഴി മൂലമുണ്ടായ ഗതാഗതക്കുരുക്കിൽപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ്ഗോപിയും. കാലടി പാലത്തിലെ ഗതാഗത കുരുക്കിലാണ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും പെട്ടുപോയത്. ......
കേരളത്തിലെ കാടിറങ്ങുന്ന വന്യജീവികൾ മനുഷ്യരുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. കാട്ടുപന്നി, കുരങ്ങ്, കാട്ടാന, കടുവ തുടങ്ങിയ മൃഗങ്ങൾ ജനവാസ മേഖലകളിൽ എത്തി കൃഷിയും വീടുകളും നശിപ്പിക്കുന്നതും ആക്രമണങ്ങൾ വർദ്ധിക്കുന്നതും വലിയ ആശങ്കയുണ്ടാക്കുന്നു.
ഈ പ്രശ്നം പരിഹരിക്കാൻ മനുഷ്യർക്കും കൃഷിക്കും ഭീഷണിയായ വന്യജീവികളെ കൊല്ലാൻ അനുമതി തേടി സംസ്ഥാന സർക്കാർ വീണ്ടും കേന്ദ്രത്തെ സമീപിക്കാൻ തീരുമാനിച്ചു. ......
നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി.വി. അൻവറിന്റെ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ പുതിയ പൊട്ടിത്തെറി. വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.......
സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയെന്ന് കാലാവസ്ഥാ വകുപ്പ്. ഒഡീഷ തീരത്തിനു സമീപം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിക്കുന്നതാണ് കേരളത്തിൽ മഴ ശക്തമാകാൻ കാരണം. വരും ദിവസങ്ങളിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിതീവ്ര മഴയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
മഴ അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് ജാഗ്രതാ നിർദ്ദേശമുണ്ട്. ......
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ബുധൻ, വ്യാഴം ദിവസങ്ങളില്‍ അതിശക്തമഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.......
വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികളായ 19 വിദ്യാർത്ഥികളുടെ തുടർ പഠനം തടഞ്ഞ കേരള വെറ്ററിനറി സർവകലാശാല നടപടി ഹൈക്കോടതി ശരിവെച്ചു. മൂന്ന് വർഷത്തേക്ക് വിദ്യാർത്ഥികൾക്ക് ഒരു കാമ്പസിലും പ്രവേശനം നേടാനാവില്ല. ......
നിലമ്ബൂരിന്റെ സുല്‍ത്താൻ പി.വി അൻവർ തുടരും എന്ന് എഴുതിയ ബോർഡുകളാണ് സ്ഥാപിച്ചത്.മലയോര ജനതയുടെ പ്രതീക്ഷ, ജനങ്ങള്‍ കൂടെയുണ്ട് എന്നും ബോർഡിലുണ്ട്. വഴിക്കടവ്, ചുങ്കത്തറ പ്രദേശങ്ങളില്‍ ആണ് ഇപ്പോള്‍ ബോർഡ് വച്ചത്. ......
മലപ്പുറം: പി വി അൻവറിന്റെ പേരിൽ കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷം. മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലാണ് തർക്കം രൂക്ഷമാകുന്നത്. ......